എല്ലാം ഒരു സ്വപ്നമായിരുന്നെങ്കില്‍ !
നീ പോകുന്നുവെന്ന സത്യം അംഗീകരിക്കാന്‍ മനസ്സ് ഇത് വരെ തയ്യാറായിട്ടില്ല.ലാപ് ടോപ്പിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് നിന്നെ മായ്ക്കാന്‍ കഴിഞ്ഞാലും ഖല്‍ബില്‍ പതിഞ്ഞ നിന്‍ കൈയ്യക്ഷരം മായ്ക്കാന്‍ കാലത്തിനു കഴിയുമോ ?
സ്വപ്നമായിരുന്നില്ല ഒന്നും എന്ന് കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തി ശേഷിപ്പുകള്‍ കൈ പിടിച്ചെന്നെ യാഥാര്‍ഥ്യത്തിലേക്ക് ആനയിക്കും.കണ്ണും കരളും നഷ്ടപ്പെട്ടെന്ന് ഈ വൈകിയ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു.നഷ്ടങ്ങളുടെ ഒരു കണക്ക് പുസ്തകം തുറക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു ഞാന്‍.
പ്രിയരെ, കവിയോ കഥാകൃത്തോ അല്ല ഈയുള്ളവന്‍.ഉള്ളില്‍ ആര്‍ത്തിരമ്പുന്ന സമുദ്രമാണ്.ശക്തമായ ഓളങ്ങളില്‍ പെട്ട് ചാഞ്ചാടുന്ന മനസ്സിനെ ഒന്നു നിയന്ത്രിക്കാനുള്ള ശ്രമം.അത്രേ ഉള്ളൂ.മനസ്സിന്‍റെ അന്തരാളങ്ങളില്‍ നിന്നും അടുക്കും ചിട്ടയുമില്ലാതെ നിര്‍ഗ്ഗളിക്കുന്ന ചവറുകള്‍ സഹിക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ.
പകര്‍ന്ന് തരില്ലേ ഈ അനുജന് ഒരിറ്റ് സാന്ദ്വനം...!
Labels: ഓര്‍മ്മ, നഷ്ടങ്ങള്‍, പലവക
മുത്തൂസ് said...
പകര്‍ന്ന് തരില്ലേ ഈ അനുജന് ഒരിറ്റ് സാന്ദ്വനം...!
October 19, 2009 at 10:38 AM
Vipin said...
പേടിക്കാതെ തുടങ്ങിക്കോ ...ഞാനുണ്ടെടോ തന്‍റെ കൂടെ
October 19, 2009 at 11:43 PM